You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (28) മാത്യു തട്ടാമറ്റം ടീം ജേതാക്കള്‍

Text Size  

Story Dated: Tuesday, May 15, 2018 01:02 hrs EDT

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചീട്ടുകളിമത്സരത്തില്‍ (28 ) മാത്യു തട്ടാമറ്റം, ബിനു കൈതക്കത്തൊട്ടിയില്‍, ജില്‍സ് വയലുപടിയാനിക്കല്‍ ടീംജേതാക്കളായി.

ന്യൂമഹാരാജ ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിങ്ങ് ട്രോഫിയും ആയിരത്തി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡുമാണ് ഇവര്‍ക്ക് സമ്മാനമായിലഭിച്ചത് . കുരിയന്‍ നെല്ലാമറ്റം, സാബു നെല്ലാമറ്റം, ജോര്‍ജ് ജയിംസ് ടീം ആണ് രണ്ടാം സ്ഥാനത്തു എത്തിയത് .ഇവര്‍ക്ക് സിറിയക് കൂവക്കാട്ടില്‍ സ്‌പേ ാണ്‍സര്‍ചെയ്ത കെ. കെ ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും അഞ്ഞൂറ്റിഒന്ന ്‌ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു.

വാശിയേറിയ റമ്മികളിയില്‍ ജോബി ചാക്കോ ഒന്നാംസ്ഥാനം നേടി ആയിരത്തി ഒന്ന് ഡോളര്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹനായി .റമ്മികളിയില്‍ രണ്ടാംസ്ഥാനംനേടിയ റെജി ജോസഫ് അഞ്ഞൂറ്റിഒന്ന് ഡോളര്‍ ക്യാഷ് അവാ ര്‍ഡിന് അര്‍ഹനായി. വിജയികള്‍ക്ക് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം സമ്മാനങ്ങള്‍ വിതരണം ചെയ്തു.

രാവിലെ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, കമ്മിറ്റി അംഗങ്ങള്‍ ആയ ഷിബു മുളയാനികുന്നേല്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ ്പുല്ലാപ്പള്ളില്‍, തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്കുകൊളുത്തിയതോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത് . പരിപാടികള്‍ക്ക് ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍,,ഷാബു മാത്യു, , അച്ചന്കുഞ്ഞു മാത്യു, സണ്ണി മൂക്കെട്ട് , തുടങ്ങിയവര്‍ നേതൃത്വംനല്‍കി

By: ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More