You are Here : Home / USA News

കായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസ് പള്ളിയിലിന് ആദരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 21, 2018 02:05 hrs UTC

ചാലക്കുടി∙ വിനോദയാത്രയ്ക്കിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ ചാലക്കുടി കദളിക്കാട് സ്വദേശിയും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷോണ്‍ ഷിജുവിനെ സാഹസികമായി രക്ഷപെടുത്തിയ കുറ്റിക്കാട് സ്വദേശി അരുണ്‍ ക്ലീറ്റസ് പള്ളിയിലിന് ആദരം. അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളും പ്രവാസി മലയാളിയും കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി സമാഹരിച്ച 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും കീര്‍ത്തിപത്രവും നല്‍കി ആദരിച്ചു.

കായലില്‍ വീണ ഷോണ്‍ ഷിജുവിനെ രക്ഷപെടുത്തിയപ്പോള്‍ സ്വന്തം മകനെ മറ്റൊരാളെ ഏല്‍പിച്ച് നീന്താന്‍ പോലും വശമില്ലാത്ത അരുണ്‍ ക്ലീറ്റസ് കായലിലേക്ക് എടുത്തുചാടി രക്ഷപെടുത്തുകയായിരുന്നു.

ചാലക്കുടി വ്യാപാരഭവനില്‍ ചേര്‍ന്ന അനുമോദന യോഗം വിജിലന്‍സ് ജഡ്ജി വി. ഗീത ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എ വി.ഡി ദേവസി അധ്യക്ഷത വഹിച്ചു. മുന്‍ എംപി കെ.പി ധനപാലന്‍ കീര്‍ത്തിപത്രം നല്‍കി സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പോള്‍ പറമ്പി, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, അഡ്വ. സജി റാഫേല്‍, ജേക്കബ് കരിപ്പായി, സ്മിത ജെയ്, ഫാ. അബ്രോസ്, വിജയ് തെക്കന്‍, ജോയ് മൂത്തേടന്‍, റോസി ലാസര്‍, ഫാ. വര്‍ഗീസ് പാത്താടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അംഗീകാരമായി ലഭിച്ച 25,000 രൂപ അരുണ്‍ ക്ലീറ്റസ് ചാലക്കുടിയിലെ ആല്‍ഫാ പാലിയേറ്റീവ് കെയറിനു സംഭാവന നല്‍കി. പോള്‍ പറമ്പി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.