You are Here : Home / USA News

റവ. മാത്യൂസ് ഫിലിപ്പിനും റവ. ജോൺസൻ ഉണ്ണിത്താനും യാത്രയയപ്പു നൽകി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, April 18, 2018 01:05 hrs UTC

ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ മൂന്നു വർഷത്തെ

ശുശ്രൂഷകൾക്കു ശേഷം ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പിനും ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക വികാരി റവ. ജോൺസൻ തോമസ് ഉണ്ണിത്താനും സമുചിതമായ യാത്രയയപ്പു നൽകി.

ഏപ്രിൽ 11ന് ബുധനാഴ്ച വൈകിട്ടു ഡിലിഷിയസ് കേരള കിച്ചൻ റസ്റ്ററന്റിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി വെരി.റവ. സക്കറിയപുന്നൂസ് കോർഎപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റവ.ഫിലിപ്പ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

തുടർന്ന് എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഭാരവാഹികളും വൈദികരും സ്ഥലം മാറിപ്പോകുന്ന വൈദികർക്കും കുടുംബങ്ങൾക്കും യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു. എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ വകയായുള്ള മൊമന്റോകൾ രക്ഷാധികാരി സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് സമ്മാനിച്ചു.

റവ. മാത്യൂസ് ഫിലിപ്പും റവ. ജോൺസൻ തോമസ് ഉണ്ണിത്താനും ഹൂസ്റ്റണിലെ തങ്ങളുടെ നല്ല അനുഭവങ്ങൾ പങ്കു വച്ചുകൊണ്ടു മറുപടി പ്രസംഗങ്ങൾ നടത്തി. സെക്രട്ടറി ടോം വിരിപ്പൻ നന്ദി പ്രകാശിപ്പിച്ചു.

എക്യൂമെനിക്കൽ ക്ലർജി ഫെല്ലോഷിപ്പ് സെക്രട്ടറിയായും എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ റവ. കെ.ബി. കുരുവിളയുടെ പ്രാർത്ഥനയോടും വെരി.റവ. സക്കറിയ പുന്നൂസ് കോർഎപ്പിസ്‌കോപ്പയുടെ ആശീർവാദത്തോടും കൂടി യാത്രയയപ്പു സമ്മേളനം അവസാനിച്ചു. സമ്മേളനത്തിനു ശേഷം സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.