You are Here : Home / USA News

റവ. മോൻസി വർഗീസ് കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡന്റ്‌

Text Size  

Story Dated: Wednesday, April 18, 2018 01:01 hrs UTC

ജയിസൺ മാത്യു

ടൊറന്റോ∙ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്‌. മാത്യൂസ് മാർത്തോമ്മാ ചർച്ച് വികാരി റവ. മോൻസി വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. തോമസ്‌ കെ തോമസ്‌ ( സീറോ-മലബാർ കാത്തലിക് ) സെക്രട്ടറിയായി തുടരും. മാറ്റ് മാത്യൂസ് (സെന്റ്‌. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ) ആയിരിക്കും പുതിയ ട്രഷറർ. സന്തോഷ് സാക്ക് കോശി (സിഎസ്ഐ ചർച്ച് ), ജോസഫ് പുന്നശ്ശേരിൽ (സെന്റ്‌.പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ്)എന്നിവർ ഇവന്റ് കോർഡിനേറ്റർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

ടൊറന്റോ സെന്റ്‌. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നടന്ന കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. റവ.ബ്ലെസ്സൻ വർഗീസ്‌ ,ഫാ.ജേക്കബ് എടക്കളത്തൂർ, അലക്സ് അലക്സാണ്ടർ, സുജിത്ത് അബ്രാഹം, കോശി ഉമ്മൻ , ബിബിൻ പണിക്കർ, ബിനോയി വർഗീസ്‌ , തോമസ് ഫിലിപ്പ് ,എന്നിവരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

മാത്യു കുതിരവട്ടം , ടൈറ്റസ് വൈദ്യൻ എന്നിവരാണ് ഓഡിറ്റർമാർ. സോണി തോമസ്‌ വീണ്ടും വെബ്‌ മാസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫാ. മാർട്ടിൻ അഗസ്റ്റിൻ പ്രാരംഭ പ്രാർത്ഥന നടത്തി. റവ.ബ്ലെസ്സൻ വർഗീസ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് തോമസ് വാർഷിക റിപ്പോർട്ടും ട്രഷറാർ ജോസഫ് പുന്നശ്ശേരിൽ വാർഷിക കണക്കും അവതരിപ്പിച്ചു. റവ. ദാനിയേൽ പുല്ലേലിൽ സ്വാഗതവും ജോസഫ് പുന്നശ്ശേരിൽ കൃതജ്ഞതയും പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.