You are Here : Home / USA News

സ്വാമി വിവേകാനന്ദന്റെ നാമധേയത്തില്‍ 2018 ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ നഗരി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, March 21, 2018 12:20 hrs UTC

ചിക്കാഗോ: 1892 സെപ്റ്റംബര്‍ 11ന് ചിക്കാഗോയില്‍ കൊളംബസ് ഹാളില്‍ വച്ചു നടന്ന സര്‍വ്വമത സമ്മേളനത്തില്‍ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിശ്വവിഖ്യാതമായ പ്രസംഗത്തിലൂടെ ഇന്ത്യ എന്ന വികാരത്തെ ലോക ജനതയുടെ മനസ്സിലേക്ക് ആഴത്തിയ സ്വാമി വിവേകാനന്ദന്റെ ഓര്‍മ്മകളെ അനശ്വരമാക്കി കൊണ്ട്, അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം, 2018 ജൂണ്‍ 21 മുതല്‍ 24 വരെ നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) കണ്‍വന്‍ഷന്‍ നടക്കുന്ന, ചിക്കാഗോയ്ക്കടുത്ത് ഷാംബര്‍ഗിലുള്ള റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിന് സ്വാമി വിവേകാനന്ദ നഗര്‍ എന്നു പേര് നല്‍കുയാണ് സംഘടനയുടെ നേതൃത്വം. "മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവ" എന്ന സത്യം ലോകത്തെ പഠിപ്പിച്ച അദ്ദേഹം, ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യനാണ്.

 

സ്വാമി വിവേകാനന്ദന്റെ ഈ പ്രവര്‍ത്തികളെ മുന്‍നിര്‍ത്തിയാണ് സ്വാമിയുടെ പേര് കണ്‍വന്‍ഷന്‍ നഗരിക്ക് നല്‍കണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉള്‍പ്പെടുന്ന നേതൃത്വം തീരുമാനിച്ചത്. മുന്‍പ് നടന്ന ഫോമാ കണ്‍വന്‍ഷനുകളില്‍ നിന്നും വിത്യസ്തമായി, വിവിധങ്ങളായ ഒട്ടനവധി പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഈ കണ്‍വന്‍ഷനില്‍, പ്രശസ്ത ജാലവിദ്യ സാമ്രാട്ട് പ്രൊഫ: ഗോപിനാഥ് മുതുകാട്, കാണികളെ കുടു കുടെ ചിരിപ്പിക്കുന്ന ഫാ: ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കാപ്പി പൊടി അച്ചന്‍), സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ ജയരാജ് വാര്യര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍, എന്നു വേണ്ട ഒട്ടനവധി രാഷ്ട്രീയസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയാണ്. വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്. പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

 

ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക www.fomaa.net ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.