You are Here : Home / USA News

മാര്‍ത്തോമാ യുവജനസഖ്യം റീജയന്‍ കലാമേള-ഡാളസ് മാര്‍ത്തോമാ ചര്‍ച്ചിന് ഓവര്‍ റോള്‍ ചാമ്പ്യന്‍ഷിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 12, 2015 11:49 hrs UTC

മസ്‌കിറ്റ്(ഡാളസ്): മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനസംഖ്യം കലാമേളയില്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓവര്‍ റോള്‍ ചാമ്പ്യന്‍ഷിപ്പു കരസ്ഥമാക്കി. സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഒന്നാം സ്ഥാനത്തെത്തി. ഒക്കലഹോമ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ഡാളസ് എന്നീ ഇടവകകളില്‍ നിന്നുള്ള യുവജന സംഖ്യാംഗങ്ങളാണ് കലാമേളയില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ നടന്ന സമ്മേളനത്തില്‍ റവ.സാം മാത്യു മുഖ്യ പ്രഭാഷണം നടത്തി. റവ.ഷൈജു പി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഉച്ചക്കു ശേഷം നടന്ന കലാമേളയില്‍ അംഗങ്ങള്‍ താല്‍പര്യപൂര്‍വ്വം പങ്കെടുത്തു. സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജന സഖ്യമാണ് റീജിയന്‍ കലാമേളക്ക് ആതിഥേയത്വം വഹിച്ചത്. അജു മാത്യു, സാബു ജോര്‍ജ്ജ്, സാം കോശി, വിനോദ് ചെറിയാന്‍, അലക്‌സ് കോശി, ബാബു പി. സൈമണ്‍, വിജു വര്‍ഗീസ്, എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മറ്റിയാണ് കലാമേള വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.