You are Here : Home / USA News

കേരളാ ക്രിക്കറ്റ് ലീഗ് ഫൈനലില്‍ ആദ്യ കപ്പുയര്‍ത്തി ഫ്‌ലെമിംഗ് ടൈഗേഴ്‌സ്

Text Size  

Story Dated: Monday, October 12, 2015 11:47 hrs UTC

. ഇടിക്കുള ജോസഫ്‌

 

അമേരിക്കന്‍ ക്രിക്കറ്റ് പ്രേമികളില്‍ ആവേശമുണര്‍ത്തിയ കേരളാ ക്രിക്കറ്റ് ലീഗ് മത്സരത്തിന്റെ ഫൈനലില്‍ ഫ്‌ലെമിംഗ് ടൈഗേഴ്‌സ് വിജയികള്‍, മില്ലിനിയം ക്രിക്കറ്റ് ക്ലബ് രണ്ടാം സ്ഥാനത്തേക്ക് എത്തി. ന്യൂ യോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന് ന്യൂ യോര്‍ക്കിലെ കണ്ണിഗ് ഹാം പാര്‍ക്കില്‍ വച്ച് അനേകം ക്രിക്കറ്റ് പ്രേമികളെ സാക്ഷി നിര്‍ത്തി ആയിരുന്നു മത്സരം. സെമി ഫൈനലില്‍ എത്തിയ നാല് ടീമുകളില്‍ നിന്ന് വാശിയേറിയ മത്സരങ്ങളിലൂടെയാണ് രണ്ടു ടീമുകള്‍ ഫൈനലില്‍ എത്തിയത്.തീ പാറുന്ന മത്സരം കാഴ്ച വച്ച ഇരു ടീമുകളും അവസാന നിമിഷം വരെ പൊരുതിയെങ്കിലും മില്ലിനിയം ക്രിക്കറ്റ് ക്ലബ് തോല്‍വി സമ്മതിക്കുകയായിരുന്നു.സബിന്റെയും ജിന്‍സിന്റെയും നേതൃ ത്വത്തില്‍ എല്ലാ ടീം അംഗങ്ങളും കാഴ്ച വച്ച പ്രകടനമാണ് ഫ്‌ലെമിംഗ് ടൈഗേഴ്‌സ് നെ വിജയത്തില്‍ എത്തിച്ചത്. അമേരിക്കന്‍ മലയാളികളുടെ കായിക ചരിത്രത്തില്‍ ആദ്യമായിട്ടാണ് പൂര്‍ണമായും മലയാളികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് ന്യൂ യോര്‍ക്ക് കേന്ദ്രമായി നിലവില്‍ വന്നത്. 2015 ഏപ്രില്‍ 25 നാണ് ഈ വര്‍ഷത്തെ ലീഗ് കളികള്‍ ആരംഭിച്ചത് . അഞ്ചു മാസം കൊണ്ട് എതാണ്ട് നാല്പതോളം കളികള്‍ക്ക് ശേഷമാണ് ഫൈനലില്‍ എത്തി സീസണ്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കുന്നത് ഒരു കായിക മത്സരം എന്നതിലുപരി പുതുതലമുറയിലെ അനേകം യുവാക്കള്‍ക്ക് ഒന്നിച്ചു കൂടുവാന്‍ ഒരു വേദി കൂടിയായി മാറിയ കേരളാ ക്രിക്കറ്റ് ലീഗിന് വലിയ പിന്തുണയാണ് മലയാളി കായിക പ്രേമികളില്‍ നിന്ന് ഉണ്ടായത് പ്രസിഡന്റ് ജിന്‍സ് ജോസഫ് വൈസ് പ്രസിഡന്റ് ആശിഷ് തോമസ് എന്നിവര്‍ അഭിപ്രയാപ്പെട്ടു . ജിന്‍സ് ജോസഫ് ,ആശിഷ് തോമസ്, സബിന്‍ ജേക്കബ്,ജോഷ് ജോസഫ്,ഷൈജു ജോസ്,ക്രിസ്‌ടോ എബ്രഹാം,ജോജോ കൊട്ടാരക്കര,ജസ്റ്റിന്‍ ജോസഫ്, സ്വരൂപ് ബോബന്‍,അരുണ്‍ ജോണ്‍ തോമസ്, തുടങ്ങിയ ഒരു പറ്റം ക്രിക്കറ്റ് പ്രേമികളുടെ നേതൃത്വമാണ് കേരള ക്രിക്കറ്റ് ലീഗ് ന്റെ ആദ്യ സീസണു് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രധാന സ്‌പോണ്‍സര്‍ ആയി മുന്നോട്ടു വന്ന ഗ്ലോബല്‍ ഐ ടി സി ഇ ഒ സജിത്ത് നായരുടെ മികച്ച പിന്തുണയാണ് കെ സി എല്ലിന്റെ വിജയത്തിന് സഹായിച്ചത്. ഷെറാട്ടന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ഗ്രാന്‍ഡ് റെസ്‌റ്റൊറന്റ് മഴവില്‍ എഫ് എം തുടങ്ങിയവരും കോ സ്‌പോണ്‍സര്‍മാര്‍ ആയിരുന്നു. സ്റ്റാന്‍ലി കളത്തില്‍ (ഫോമ) ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, ഇ മലയാളി, അശ്വമേധം, സംഗമം ന്യൂസ്, മഴവില്‍ എഫ് എം, എക്‌സ്പ്രഷന്‍സ് ഫോട്ടോഗ്രഫി,ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സ് തുടങ്ങിയ പ്രമുഖ മീഡിയകളെ പ്രതിനിധീകരിച്ച് സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര, ഷിജോ പൗലോസ്, ജോണ്‍ മാര്‍ട്ടിന്‍, അരുണ്‍ റോബര്‍ട്ട്, ജെംസൊന്‍ കുര്യാക്കോസ്, ജോസഫ് ഇടിക്കുള തുടങ്ങിയ അനേകം മാധ്യമ പ്രതിനിധികള്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയിരുന്നു. സമ്മാനദാന ചടങ്ങില്‍ മുഖ്യ അതിഥി ആയി പ്രമുഖ സിനിമാ താരം ജേക്കബ് ഗ്രിഗറി, ജയന്‍ എം ജോസഫ് എന്നിവര്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി സബിന്‍ ജേക്കബ്, ട്രഷറര്‍ ഷൈജു ജോസ് പി ആര്‍ ഓ ജോജോ കൊട്ടാരക്കര ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ എല്ലാ ഘട്ടങ്ങളിലും പിന്തുണ തന്നു സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഭാവിയില്‍ ഐ പി എല്‍ മാതൃ കയില്‍ ലീഗിനെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നു സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 17 നു 4 മണിക്ക് ക്വീന്‍സിലുള്ള രാജധാനി റെസ്‌റ്റൊറന്റ് ല്‍ വച്ച് നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് ഫാമിലി നൈറ്റ് ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ സിബി തോമസ് അറിയിച്ചു. അടുത്ത സീസണ്‍ കളികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി കെ സി എല്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.