You are Here : Home / USA News

ഋതു ബഹാര്‍ ഒക്ടോബര്‍ 25 ന് ന്യൂജേഴ്‌സിയില്‍

Text Size  

Story Dated: Monday, October 12, 2015 07:46 hrs EDT

ഇടിക്കുള ജോസഫ്‌

 

2015 ല്‍ അമേരിക്കയില്‍ അരങ്ങേറിയ മലയാളം സ്‌റ്റേജ് ഷോകളില്‍ വച്ച് ഏറ്റവും മേന്മയേറിയതും കലാമുല്യമുള്ളതെന്നും വിലയിരുത്തപ്പെടുന്ന ഋതു ബഹാര്‍ 'എ സിംഫണി ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ' മയുര സ്‌കൂള്‍ ഓഫ് മ്യൂസിക് ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25 ഞായറാഴ്ച വൈകിട്ട് 5:30 ന് ന്യൂ ജേഴ്‌സിയില്‍ പരാമസ്സിലുള്ള പരാമസ് കാത്തലിക് ഹൈ സ്‌കൂളില്‍ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറുന്നു. ഇതിന്റെ ഭാഗമായി ന്യൂ ജേഴ്‌സിയുടെ വിവിധ ഭാഗങ്ങളില്‍ ഒരേ ദിവസ്സം സംഘടിപ്പിച്ച കിക്ക്ഓഫ് ചടങ്ങുകളില്‍ അനേകം പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ പ്രശസ്ത നര്‍ത്തകിയും മയുര സ്‌കൂളിന്റെ ഡയറക്ടറുമായ ബിന്ധ്യ പ്രസാദിന്റെ കൈയില്‍ നിന്നും ഏറ്റു വാങ്ങി നിര്‍വഹിച്ചു, ചടങ്ങില്‍ മയുര സ്‌കൂളിന് വേണ്ടി ഹരികുമാര്‍ രാജന്‍, ബോബി തോമസ്, ഏഷ്യാനെറ്റിന് വേണ്ടി ഷിജോ പൗലോസ്, സൈന്റ്‌റ് ജോര്‍ജ് ആര്‍ട്ട് സ്‌കൂള്‍ നു വേണ്ടി റോയ് മാത്യു, ആന്റണി കുര്യന്‍, ടീന അനിത,ആന്റണി, ജെറി ലൂയിസ്,ആന്റണി പുല്ലന്‍ ,ജോഫി മാത്യു, ഫാദര്‍ ആന്‍ഡ്‌റു തെക്കെക്കണ്ടം, ജോസഫ് ഇടിക്കുള, തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ത്ത് ജേഴ്‌സിയില്‍ ഗ്രാന്‍ഡ് റെസ്‌റ്റൊറന്റ് ല്‍ വച്ച് നടന്ന കിക്ക് ഓഫ് ചടങ്ങില്‍ സെബാസ്റ്റ്യന്‍ ജോസഫ് ഹരികുമാര്‍ രാജന്റെ കൈയില നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി നിര്‍വഹിച്ചു, ചടങ്ങില്‍ സനല്‍ മത്തായി,ജോമി വലിയകല്ലുംകല്‍ ഷിബു വര്‍ ഗീസ് ,ബോബി തോമസ്.ഷിജോ തുടങ്ങി അനേകം വ്യക്തികള്‍ പങ്കെടുത്തു, എഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, ജിബി തോമസ്, റോയ് മാത്യു,മാലിനി നായര്‍,ജെ പണിക്കര്‍, അലക്‌സ് മാത്യു, സ്വപ്ന രാജേഷ്,അജിത് ഹരിഹരന്‍,സഞ്ജു തോമസ്, സജി പോള്‍, മെഡ് സിറ്റി ഡയറക്ടറും ഇവെന്റ് സ്‌പൊന്‍സറുമായ രാജു കുന്നത്ത്, പ്രഭു കുമാര്‍ ഏഷ്യാനെറ്റിന് വേണ്ടി രാജു പള്ളത്ത് , അലക്‌സ് ജോണ്‍,ഗോപിനാഥന്‍ നായര്‍, സണ്ണി വാലിപ്ലാക്കന്‍ തുടങ്ങിയ അനേകം വ്യക്തികള്‍ ടിക്കറ്റ് കള്‍ ഏറ്റു വാങ്ങി കിക്ക് ഓഫ് ചടങ്ങ് വന്‍ വിജയമാക്കി മാറ്റി. അടുത്ത കാലത്തെ ഏറ്റവും മികച്ച ഷോകളില്‍ ഒന്നായി മാറിയ ഋതു ബഹാര്‍ 'എ സിംഫണി ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ' എന്ന ഏറെ പ്രത്യേകത കളുമായി നടത്തപ്പെടുന്ന താര മുല്യമുള്ള അനേകം കലാകാരന്മാരുടെ പ്രകടനം കൊണ്ട് ഇപ്പോള്‍ തന്നെ മലയാള സഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനും മലയാളത്തിലെ സിനിമ പിന്നണി ഗാന സംവിധായകന്‍ കൂടിയായ പണ്ഡിറ്റ് രമേഷ് നാരായണിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന അതുല്യകലാപ്രതിഭകള്‍ ഋതുബഹാറിന്റെ ഭാഗമായി ചേര്‍ന്ന് പരിപാടികളില്‍ പങ്കുചേരും.

 

തായമ്പകയുടെ താളപ്പെരുമ കൊണ്ട് മലയാള മനസുകളെ കീഴടക്കിയ മട്ടന്നൂര്‍ ശങ്കരന്‍ മാരാര്‍,മലയാളികളുടെ പ്രിയ ചലച്ചിത്ര താരങ്ങളായ ജഗദീഷും, രചനാ നാരായണന്‍കുട്ടിയും, ഐഡിയാ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമൊക്കെ ചേര്‍ന്ന് ഗംഭീരമാക്കുന്ന 'ഋതു ബഹാര്‍' കാണികള്‍ക്ക് അവാച്യമായ കലാവിരുന്ന് സമ്മാനിക്കും.വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ശുദ്ധ നൃത്തവും സംഗീതവും സമന്വയിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ മാനം തീര്‍ക്കുന്ന ഋതുബഹാറിന്റെ സംവിധായകന്‍ വിനോദ് മങ്കടയാണ്. അടുത്ത കാലത്തെ ഏറ്റവും മികച്ച ഷോകളില്‍ ഒന്നായി മാറിയ ഋതു ബഹാര്‍ 'എ സിംഫണി ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ' കാണുവാനുള്ള. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ അവസാന അവസരമായിരിക്കുമിതെന്നു സംഘാടകര്‍ അറിയിച്ചു.

ഗ്രാന്‍ഡ് സ്‌പോന്‍സര്‍ അരുണ്‍ തോമസ് (പബ്ലിക് ട്രസ്റ്റ് റിയാലിറ്റി ഗ്രൂപ്പ്). ഗോള്‍ഡ് സ്‌പോന്‍സര്‍ രാജു കുന്നത്ത് (മെഡ് സിറ്റി), വര്‍ഗീസ് തിരുവല്ല (ഒലിവ് ബില്‍ഡേര്‍സ്) ബാബു ജോസഫ് (മോര്‍ട്ട്‌ഗേജ് കണ്‍സല്‍ട്ടന്റ്). സില്‍വര്‍ സ്‌പോന്‍സര്‍ അലക്‌സ് ആന്‍ഡ് ആന്റണി(പളാസ ഓട്ടോ ടെക് ) സിത്താര്‍ പാലസ് എന്നീ സ്ഥാപനങ്ങള്‍ ആണ്. പ്രവാസി ചാനല്‍, ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍,മഴവില്‍ എഫ് എം, സംഗമം ന്യൂസ്,ട്വിലൈറ്റ് ഫോട്ടോ വീഡിയോ എന്നിവ മീഡിയ പാര്‍ട്ട്‌നേഴ്‌സ് ആയിരിക്കും സ്റ്റാര്‍ എന്റെര്‍റ്റൈന്മെന്റ് ഗ്രൂപ്പ് ആണ് ഇവന്റ് നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്, പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതായിരിക്കും, എത്രയും പെട്ടെന്ന് തന്നെ ഇനിയുള്ള പരിമിതമായ സീറ്റുകള്‍ ഉറപ്പാക്കെണമെന്ന് സംഘാടകര്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹരികുമാര്‍ രാജന്‍ 9176797669, ബോബി തോമസ്8628120606, ഷിജോ പൗലോസ്്2012389654, ജോസഫ് ഇടിക്കുള 2014215303, ഷിജു വര്‍ഗീസ് 9144867352, സിറിയക് കുര്യന്‍-2017237997, അശ്വിന്‍ കുമാര്‍ -9143036842. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More