You are Here : Home / USA News

മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷക സംഘം ദേശീയ സമ്മേളനം ഡാളസില്‍ സമാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 26, 2013 10:46 hrs UTC

ഡാളസ് : നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനം സന്നദ്ധസുവിശേഷക സംഘത്തിന്റെ പത്താമത് ദേശീയ സമ്മേളനം ജൂലൈ 19 വെളളി മുതല്‍ 21 ഞായര്‍ വരെയുളള ദിവസങ്ങളില്‍ നടത്തപ്പെട്ടു. മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക മിഷന്‍ ആതിഥേയത്വം വഹിച്ച സമ്മേളനത്തിന് ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോണ്‍സ്, ഭദ്രാസന സെക്രട്ടറി റവ. കെ. ഇ. ഗീവര്‍ഗീസ്, റവ. ജോണ്‍ എന്‍. ഏബ്രഹാം, ഡോ. വിത ജോണ്‍ ഡാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അനുഗ്രഹീത വചന ശുശ്രൂഷകളാലും, ആത്മചൈതന്യം തുളുമ്പുന്ന ഗാനശുശ്രൂഷകളാലും ചൈതന്യവത്തായ ദേശീയ സമ്മേളനം ഇതുവരെ നടന്ന സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നതായിരുന്നു. അമേരിക്കയിലെ ഇരുപത്തിനാല് ഇടവകകളെ പ്രതിനിധീകരിച്ചു മൂന്നൂറ്റി അമ്പതോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 'ക്രിസ്തുവിനോടു കൂടെയുളള യാത്ര' എന്ന വിഷയമായിരുന്നു സമ്മേളനത്തിനായി പ്രത്യേകം തിരഞ്ഞെടുത്തിരുന്നത്. കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചിന് പ്രത്യേക അവാര്‍ഡ് ലഭിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഒരു സ്മരണികയും പ്രസിദ്ധീകരിച്ചു. സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഭദ്രാസന സില്‍വര്‍ ജൂബിലി സമ്മേളനവും നടത്തപ്പെട്ടു. സമ്മേളനത്തിന്റെ സമാപന ദിവസം രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദേശീയ സമ്മേളനത്തിന് തിരശീല വീണു. മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് (ബാബു ഇടവക വികാരി റവ. ജോസ് ഡി. ജോസഫ് മാത്യുവിന്റെ നേതൃത്വത്തില്‍ ജോര്‍ജ് വര്‍ഗീസ് (ജയന്‍) കണ്‍വീനറായുളള കോണ്‍ഫറന്‍സ് കമ്മറ്റിയും വിവിധ സബ് കമ്മറ്റികളുമാണ് സമ്മേളനം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചത്.