You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 27-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 21, 2013 12:40 hrs UTC

ചിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ജൂലൈ 27-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഡാം വുഡ്‌ #2 പാര്‍ക്കില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ അറിയിച്ചു. പിക്‌നിക്കിനോടനുബന്ധിച്ച്‌ വടംവലി മത്സരം, ചീട്ടുകളി മത്സരം, വിവിധ കായിക-കലാ മത്സരങ്ങള്‍, ബാസ്‌കറ്റ്‌ ബോള്‍ മത്സരം തുടങ്ങിയവ ഉണ്ടായിരിക്കും. പിക്‌നിക്കിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കുചേരുവാനും വിളിക്കുക: ഹെറാള്‍ഡ്‌ ഫിഗുരേദോ (630 400 1172), റോയി നെടുംചിറ (630 806 1270), അരവിന്ദ്‌ പിള്ള (847 769 0519). ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • യോങ്കേഴ്‌സില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി പിക്‌നിക്ക്‌
    ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) 2013-ലെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ മാസം...