You are Here : Home / USA News

സാന്‍ഹൊസെ കെ.സി.സി.എന്‍.സി സോക്കര്‍ ടൂര്‍ണമെന്റ്‌ കിക്ക്‌ഓഫ്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 20, 2013 12:22 hrs UTC

സാന്‍ഹൊസെ, കാലിഫോര്‍ണിയ: ക്‌നാനായ അസോസിയേഷനായ കെ.സി.സി.എന്‍.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സോക്കര്‍ ടൂര്‍ണമെന്റിന്റെ കിക്ക്‌ഓഫ്‌ ജോസ്‌ വല്യപറമ്പില്‍ (സെന്റ്‌ മേരീസ്‌ പാസ്റ്ററല്‍ കൗണ്‍സില്‍) നടത്തി. കിടങ്ങൂര്‍, പടമുഖം, മലബാര്‍ റീജിയണ്‍ ഒന്നിച്ചുള്ള ടീം, കടുത്തുരുത്തി, ഉഴവൂര്‍, ചുങ്കം ഒന്നിച്ചുള്ള ടീം തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ ഒന്നും അടിക്കാതെ സമനിലയില്‍ പിരിഞ്ഞു. ഇനിയുള്ള മത്സരത്തില്‍ ഇരു ടീമുകളും കൈപ്പുഴ, ഇടയ്‌ക്കാട്ട്‌, മലങ്കര ടീമായി മത്സരിക്കുകയും ഏറ്റവും കൂടുതല്‍ പോയിന്റോ വിജയികളോ ആകുന്നവര്‍ തമ്മില്‍ ഫൈനല്‍ മത്സരവും നടക്കുന്നതാണ്‌. മത്സരങ്ങള്‍ക്ക്‌ വിവിന്‍ ഓണശേരില്‍, ജോണ്‍സണ്‍ പുറയംപള്ളില്‍, അനില്‍ കണ്ടാരപ്പള്ളില്‍, ഷിബി പുതുശേരിയില്‍, യമില്‍ കാരിതുരുത്തേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പനോരമ ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷവും പരേഡും ഓഗസ്റ്റ്‌ 10-ന്‌
    ജയ്‌സണ്‍ മാത്യു     ടൊറന്റോ: പനോരമ ഇന്ത്യയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി ഇന്ത്യയുടെ 67-മത്‌...

  • സാഹിത്യ സല്ലാപത്തില്‍ `വാര്‍ദ്ധക്യ കാലം എവിടെ ചിലവഴിക്കണം?' ഒരു ചര്‍ച്ച
    ജയിന്‍ മുണ്ടയ്‌ക്കല്‍   താമ്പാ: ഈ ശനിയാഴ്‌ച (07/20/2013) നടക്കുന്ന ഇരുപത്തിനാലാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ...

  • സപ്‌താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    ന്യൂയോര്‍ക്ക്‌: ജൂലൈ 21 (ഞായര്‍ ) മുതല്‍ ജൂലൈ 28 (ഞായര്‍ ) വരെ സ്വാമി ഉദ്ദിത്‌ ചൈതന്യയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹിമ നടത്തുന്ന...

  • ഡി.എം.എ പിക്‌നിക്ക്‌ 2013 അതിഗംഭീരമായി
    ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പിക്‌നിക്ക്‌ 2013 അതിഗംഭീരമായി. ആറു മാസത്തെ...