വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ സിലിണ്ടറിന് 6.52 രൂപ കുറച്ചു. ഇതുപ്രകാരം സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറിന് 500.90 രൂപയാകും ഡല്‍ഹിയിലെ വില. 507.42 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന വില. ജൂണ്‍മാസം മുതല്‍ തുടര്‍ച്ചയായി ആറ് മാസത്തെ വിലവര്‍ധനയ്ക്കുശേഷമാണ് ഇതാദ്യമായി പാചക വാതകത്തിന്റെ വില കുറയ്ക്കുന്നത്. ഈകാലയളവില്‍ 14.13 രൂപയാണ് വില കൂടിയത്. നവംബര്‍ ഒന്നുമുതല്‍ 2.94 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്.
Comments