എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട് 5 മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യം സുപ്രീം കോടതി തള്ളി. മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലാണ് തീരുമാനം. കേസ് പുനെ പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻ വിൽക്കർ എന്നിവർ വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.
Comments