വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറിനായി പ്രാർഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതിയുണ്ട്. മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാലയുടെ മൃതദേഹം മോർച്ചറിയിലാണ്. ബാലഭാസ്കറിന്റെ നില ഗുരുതരമായി തുടരുകയാണ്. അതിതീവ്രപരിചരണ യൂണിറ്റിലാണ് അദ്ദേഹം. ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി പി.ആർ.ഒ. അറിയിച്ചു. ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണ്. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
Comments