യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകുന്നതിനുള്ള ഹിതപരിശോധന വീണ്ടും നടത്തണമെന്ന ആവശ്യം രാജ്യത്ത് ശക്തിപ്പെടുന്നു. ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സാദിക് ഖാന് രംഗത്തെത്തി. തെരേസാ മേ സര്‍ക്കാര്‍ ബ്രക്സിറ്റ് നടപടികള്‍ ഊര്ജ്ജിതമാക്കിയിരിക്കുന്നതിനിടെയാണ് ലണ്ടന്‍ മേയറുടെ നേതൃത്വത്തില്‍ വിരുദ്ധാഭിപ്രായം ശക്തമാകുന്നത്. നിലവിലെ ബ്രക്സിറ്റ് നടപടികള്‍ സങ്കീര്‍ണവും പാളിച്ചകള്‍ നിറഞ്ഞതുമാണെന്നാണ് സാദിക് ഖാന്റെ വാദം. ലേബര്‍പാര്‍ട്ടി നേതാവായ സാദിക് ഖാന്റെ നിലപാട് പാര്‍ട്ടി നിലപാടായി മാറിയാല്‍ അത് തെരേസാ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയേക്കും. രണ്ടാമതൊരു ഹിതപരിശോധനയ്ക്ക് ഒരു സാധ്യതയുമില്ലെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments