മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പേരും ഏകാധിപതികളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം കാസര്‍കോഡ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരള ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി ചുമതല കൈമാറാതെ വിദേശത്തു ചികിത്സക്ക് പോകുന്നത്. ഇത്ര നീണ്ടകാലം മന്ത്രിസഭാ യോഗം ചേരാതിരുന്നതും ആദ്യമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments