സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടിയുമായി വീണ്ടും കത്തോലിക്കാ സഭ. ഫെബ്രുവരി ആറിനകം നേരിട്ടെത്തി വിശദീകരണം നല്‍കണം അല്ലാത്തപക്ഷം നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടാമത്തെ മുന്നറിയിപ്പ് കത്താണ് സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്കി, വൈകിട്ട് മഠത്തില്‍ താമസിച്ചെത്തുന്നു, സഭാ വസ്ത്രം ധരിക്കാതെ ചിത്രമെടുത്തു, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് സിസ്റ്ററിനെതിരെയുള്ളത്. മദര്‍ സുപ്പീരിയറാണ് കത്ത് നല്‍കിയിരിക്കുന്നത്. ആലുവയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസിലെത്തി നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും സഭയുടെ മുന്നറിയിപ്പ്.
Comments