കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിനും പൊലീസ് പരിശീലനകേന്ദ്രത്തിനും നേരെയുണ്ടായ താലിബാന് ആക്രമണത്തില്‍ 126 പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരാണ്. വര്‍ദക് പ്രവിശ്യയിലെ മൈതാന്‍ ഷഹറില്‍ ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സൈനിക ക്യാമ്പിനുമുന്നില്‍ കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ കാബൂളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേര് മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ 126 പേര് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments