അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ കേസില്‍ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി. എം.എല്‍.എ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പരാതി കോടതി തീര്‍പ്പാക്കിയത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിരാളിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്കിയ പരാതിയിലാണ് ഹൈക്കോടതി കെ.എം ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഒപ്പം അദ്ദേഹത്തെ ആറു വര്‍ഷം അയോഗ്യനാക്കുകയും ചെയ്തു
Comments