You are Here : Home / News Plus

റോഡ് നിര്‍മാണത്തിന് ഭൂമി കുഴിച്ചു; സ്വര്‍ണനാണയങ്ങളുള്ള കുടം കിട്ടി

Text Size  

Story Dated: Saturday, July 14, 2018 09:59 hrs UTC

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടം. കഥയല്ല, വാസ്തവമാണ്. ഛത്തീസ്ഗഢിലെ കൊണ്ടഗാവിലാണ് സംഭവം. ജൂലായ് പത്തിനാണ് കോര്‍കോടി- ബേദ്മ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണത്തിനിടെ സ്വര്‍ണം, വെള്ളിനാണയങ്ങള്‍ സൂക്ഷിച്ച കുടം മണ്ണില്‍നിന്നു കിട്ടിയതെന്ന് ജില്ലാ കളക്ടര്‍ നീല്‍കാന്ത് ടെകാം പറഞ്ഞു. കര്‍കോടി സര്‍പഞ്ച് നെഹ്‌റുലാല്‍ ബാഘേല്‍ കുടം ഇന്ന് കളക്ടര്‍ക്ക് കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.