സുനന്ദ പുഷ്കര്‍ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഡല്‍ഹി പട്യാലഹൗസ് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി അറിയിച്ചു. തരൂരിന് ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നുമായിരുന്നു പോലീസ് വാദം.
Comments