You are Here : Home / News Plus

കള്ളപ്പണം ; 1,13,000 കടലാസുകമ്ബനികളുടെ പട്ടിക തയാറായി

Text Size  

Story Dated: Sunday, June 10, 2018 07:14 hrs UTC

കള്ളപ്പണത്തിനെതിരായുള്ള യുദ്ധത്തില്‍ 1,13,000 കടലാസുകമ്ബനികളുടെ പട്ടിക തയാറായി. സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) തയാറാക്കിയ പട്ടികയിലുള്ള കമ്ബനികളില്‍ 80,000ലധികം കമ്ബനികള്‍ ചുവപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 16,537 കമ്ബനികളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

ഈ കമ്ബനികള്‍ക്ക് നോട്ടീസ് അയച്ച്‌ വിശദീകരണം തേടിയശേഷം നടപടി തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഈ കടലാസുകമ്ബനികള്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാകും.

കള്ളപ്പണവേട്ടയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രൂപീകരിച്ച ദൗത്യസേനയാണ് എസ്‌എഫ്‌ഐഒ. കടലാസുകമ്ബനികളെ പട്ടികപ്പെടുത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.