You are Here : Home / News Plus

നിഷാ മാണിയെ അപകീർത്തിപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി

Text Size  

Story Dated: Sunday, June 03, 2018 08:37 hrs UTC

കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മരുമകളും ജോസ് കെ. മാണിയുടെ ഭാര്യയുമായ നിഷാ ജോസ് കെ. മാണിയെ അപകീര്‍ത്തിപ്പെടുത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി. ഏറ്റുമാനൂര്‍ സ്വദേശി മജീഷ് കൊച്ചുമലയിലാണ് പ്രതി.

കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയതായി സൂചനയുണ്ട്. മജീഷിനെ ഉടന്‍തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. നവമാധ്യമങ്ങളില്‍ നിരന്തരം അശ്ലീല പ്രചരണം നടത്തുക എന്ന ഗുരുതരമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഇയാള്‍ക്ക് പുറമെ മറ്റു ചിലരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. ജെയിംസ് ചാക്കോ, ഫിറോസ് ഫിറു ഒറ്റപ്പാലം, സിബിച്ചന്‍ അബ്രഹാം, അന്‍സാര്‍ എന്നിവരുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമകളെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.