You are Here : Home / News Plus

സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണിക്ക് സാധ്യത

Text Size  

Story Dated: Saturday, June 02, 2018 07:34 hrs UTC

സംസ്ഥാന കോൺഗ്രസിൽ സമഗ്രമായ പാക്കേജ് അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന്റെ അഴിച്ചുപണിക്ക് സാധ്യത. പുതിയ കെപിസിസി പ്രസിഡന്‍റ്, യുഡിഫ് കൺവീനർ എന്നിവർക്കൊപ്പം ഒഴിവുള്ള രാജ്യസീറ്റിലെ സ്ഥാനാര്‍ത്ഥിയെയും ഉടനെ തീരുമാനിക്കും. രാജ്യസഭയിലെ പിജെ കുര്യൻറെ കാലാവധി ആണ് തീർന്നത്. ഒരു വട്ടം കൂടി സ്ഥാനം കുര്യൻ നന്നായി ആഗ്രഹിക്കുന്നു. ചില ദേശീയ നേതാക്കൾക്കും താല്പര്യം ഉണ്ട്. രാജ്യസഭാ ഉപാധ്യക്ഷൻ എന്ന നിലയിലെ പ്രകടനം കൂടി പരിഗണിച്ചു ഒരു അവസരം കൂടി ഹൈക്കമാൻഡ് നൽകാനുള്ള സാധ്യത ഉണ്ട്. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കു മുല്ലപ്പള്ളി രാമചന്ദ്രൻ, വി ഡി സതീശൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.