You are Here : Home / News Plus

ബാങ്ക് ദേശീയ പണിമുടക്കിന് റിസര്‍വ് ബാങ്ക് ജീവനക്കാരുടെ ഐക്യദാര്‍ഢ്യം

Text Size  

Story Dated: Wednesday, May 30, 2018 06:25 hrs UTC

 കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെയും നടപടികളില്‍ പ്രതിഷേധിച്ചും ന്യായമായ ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടും രാജ്യമെമ്പാടും ബാങ്ക് ജീവനക്കാര്‍ 30നും 31നും നടത്തുന്ന ദ്വിദിന പണിമുടക്കിന് റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനും റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജീവനക്കാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ ഉടനടി അനുവദിക്കണമെന്നും ശമ്പളപരിഷ്‌കരണ ചര്‍ച്ചകള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (ബെഫി) റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷനും (എഐബിഇഎ) സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.