ഇന്ത്യന്‍ കോടീശ്വരന് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരി!. അമേരിക്കയിലെ പ്രമുഖ കണ്‍സള്‍ട്ടിംഗ് കമ്പനിയായ മാക്കിന്സേയിലാണ് കണ്‍സള്‍ട്ടന്റായി ഇഷ അംബാനി ജോലിക്ക് പ്രവേശിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ചുമതലയിലേക്ക് എത്തുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിനാണ് അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ മാക്കിന്സേയില് ഇഷ ജോലിക്ക് പ്രവേശിച്ചതെന്നാണ് സൂചന. 22 കാരിയായ ഇഷ കഴിഞ്ഞ വര്‍ഷമാണ് യേല്‍ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദം നേടിയത്.
Comments