എറണാകുളത്ത് കെ.എസ്.ആര്.ടി.സിയുടെ ലോഫ്ളോര്‍ എസി ബസ്സുകള്‍ പണിമുടക്ക് നടത്തുന്നു. സീനിയോരിറ്റി പരിഗണിക്കാതെ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതോടെ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ മുടങ്ങി. അന്‍പതോളം ലോഫ്ളോര്‍ എസി ബസുകളാണ് എറണാകുളത്ത് സര്‍വീസ് നടത്തുന്നത്. സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലങ്കെില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments