വയനാട്: വയനാട്ടില്‍ ഉണ്ടായ കാട്ടുതീ സംഭവത്തില്‍ കേസെടുക്കാന്‍ വനംവകുപ്പ് പോലീസിനോട് ശുപാര്‍ശ ചെയ്തു.വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു വനം വിജിലന്‍സിന്റെ അനേ്വഷണം. വയനാട്ടില്‍ ഉണ്ടായ കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന് റിപ്പോര്‍ട്ട്. കാട്ടുതീയ്ക്ക് പിന്നില്‍ തീവ്രവാദികളാണെന്ന സൂചനകളില്ല.ആദിവാസികള്‍ക്കോ അവരുടെ സ്വത്തു വകകള്‍ക്കോ തീപിടിത്തത്തില്‍ നാശമുണ്ടായിട്ടില്ല. ഒരു മലയണ്ണാനൊഴികെ മറ്റു വന്യ ജീവികള്‍ക്കും ആപത്തുണ്ടായതായി തെളിവില്ല. കാട്ടു തീ തടയുന്നതിന് കൂടുതല്‍ ജീവനക്കാരെ വയനാട് റെയ്ഞ്ചില്‍ നിയമിക്കണമെന്നും ഫയര്‍ പ്രട്ടക്ഷന്‍ സ്ക്വാഡ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Comments