ദക്ഷിണ സുഡാനിലെ ബോറില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 20 പേര് മരിച്ചു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.mബോറിലെ ഐക്യരാഷ്ട്രസഭാ ക്യാമ്പിലെ അഭയാര്ഥികള്ക്കുനേരെയായിരുന്നു അക്രമം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 15 അക്രമികളും അക്രമികളുടെ വെടിയേറ്റ് 5 അഭയാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്. നേരത്തെ മരണം 50 കവിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ക്യാമ്പില്‍ 5000 ലേറെ അഭയാര്‍ഥികളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ ആക്രമണത്തില്‍ സമാധാനസേനയിലെ അഞ്ച് ഇന്ത്യന്‍ സൈനികരും ഡിസംബറിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരും ഇവിടെ കൊല്ലപ്പെട്ടിരുന്നു.
Comments