കോഴിക്കോട് ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. താമരശ്ശേരി അടിവാരത്താണ് ആദിവാസി യുവതിയെ മദ്യം നല്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചത്. ഉടന്‍ തന്നെ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാമുകനൊപ്പം ഇറങ്ങിത്തിരിച്ചതാണ് യുവതിയെന്നാണ് സൂചന. അടിവാരം സ്ദേശിയായ യുവാവ് പ്രണയം നടിച്ച് തന്നെ കൂട്ടിക്കൊണ്ട് വന്നതാണെന്ന് യുവതി പൊലീസിന് മൊഴി നല്കി. നാല് പേര് ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മദ്യം നല്കിയ ശേഷമാണ് പ്രതികള്‍ തന്നെ കൂട്ടബലാത്സംഗത്തിന് ഇയാക്കിയതെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.
Comments