സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹരജി നല്കാന് അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ പൊതു ഖജനാവില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും വി.എസ് അച്യുതാനന്ദന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തട്ടിപ്പില്‍ വി.എസിന് പണം നഷ്ടപ്പെടാത്തതിനാല്‍ ഹരജി നല്കാന് അവകാശമില്ളെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അതിനാല്‍ സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന വി.എസിന്റെ ഹരജി നിലനില്‍ക്കില്ളെന്നും എ.ജി ചൂണ്ടിക്കാട്ടി.
അതേസമയം, സോളാര്‍ തട്ടിപ്പ് കേസില്‍ സി.സി. ടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ശ്രീധരന് നായരുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എന്നിവ പരിശോധിച്ചിട്ടില്ലെന്ന് വി.എസിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
Comments