ഉടമയായ താനറിയാതെ കൊട്ടക്കൊമ്പൂരിലെ ഭൂമിയില്‍ മുഖ്യവനപാലകന് നടത്തിയ പരിശോധന നിയമവിരുദ്ധമെന്ന് ഇടുക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്. ഭൂമി സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ പുറത്തുവിടണം. തെരഞ്ഞെടുപ്പുവേളയില്‍ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. വനം വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ജോയ്സിനെതിരായ ഭൂമിയിടപാടിനെ കുറിച്ച് മുഖ്യ വനപാലകന് വി. ഗോപിനാഥ് കൊട്ടക്കൊമ്പൂരിലെ ത്തി ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. നാമനിര്‍ദേശപത്രികയില്‍ ജോയ്സ് ജോര്‍ജ് പറഞ്ഞിട്ടുള്ള ഭൂമി വ്യാജ പട്ടയമേഖലയില്പ്പെട്ടതാണെന്നും തമിഴര്‍ക്ക് പതിച്ച് നല്കിയ ഭൂമി അനധികൃതമായി സമ്പാദിച്ചെന്നുമാണ് ആരോപണം.
Comments