ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുകുമാരന്‍ നായര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ സമദൂരം തന്നെയായിരിക്കും എന്‍.എസ്.എസ് നിലപാടെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. രാവിലെ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന് ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു.
Comments