1993ലെ ഡല്‍ഹി ബോംബു സ്ഫോടനക്കേസില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല് സിങ് ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷ ലഘൂകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഭുള്ളറുടെ വധശിക്ഷ നിര്‍ത്തിവെച്ച സുപ്രീംകോടതി ഇയാളുടെ മാനസിക നില വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 49കാരനായ ഭുള്ളറുടെ മാനസിക നില ശരിയല്ളെന്നും അതിനാല്‍ വധശിക്ഷക്ക് വിധേയമാക്കരുതെന്നും ഭുള്ളറുടെ ബന്ധുക്കള്‍ അപേക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന വാദം അംഗീകരിച്ചു. വധശിക്ഷ ഇളവു ചെയ്യുന്ന കാര്യത്തില്‍ തടസ്സം ഒന്നുമില്ലെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ദയാഹരജിയില്‍ തീരുമാനം വൈകുന്നപക്ഷം വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യാമെന്ന സുപ്രീംകോടതിയുടെ വിധി ചേര്‍ത്തുവെച്ചാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
Comments