ചാലക്കുടി: കഴിഞ്ഞ ദിവസം ഇന്നസെന്റ് മത്സരിക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ കല്പന എതിര് സ്ഥാനാര്‍ത്ഥിയായ നൂറുദ്ദീന്‍ വേണ്ടി പ്രാചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും ഇന്നസെന്റിന് എതിരല്ലെന്ന് കല്പന പറഞ്ഞു. ആലുവ ജനസേവ ശിശുഭവന്റെ പ്രസിഡന്റ് ജോസ് മാവേലി ക്ഷണിച്ചിട്ടാണ് ഞാന്‍ പരിപാടയില്‍ എത്തിയത്.പ്രോഗ്രം നടക്കുന്ന വേദിക്കരികില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇത് പാര്‍ട്ടി പ്രചാരണപരിപാടിയാണെന്ന് മനസ്സിലായത്. എ എ പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൂടെയായ ജോസ് മാവേലി സത്യം മറച്ചുവച്ച് തന്നെ വേദിയിലെത്തിക്കുകയായിരുന്നു. പ്രസംഗത്തില്‍ താന്‍ ഒരു നേതാവിന്റെ പേരും പരമാര്ശിച്ചിട്ടില്ലെന്ന് കല്പന പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി വോട്ട് ചെയ്തിട്ടില്ല. ഇനി ഒരു പാര്‍ട്ടിയോടും അനുഭാവം വച്ചുപുലര്‍ത്താനും ആഗ്രഹക്കുന്നില്ല.
Comments