കാസര്‍ഗോഡ് ഭൂമിദാനക്കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ.സോമന്, മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി സ്വീകരിച്ചില്ല. ഹര്‍ജിക്കാരുടെ വാദം വിചാരണക്കോടതിയില്‍ അവതരിപ്പിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറുമാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനും സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്.
ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ ഉത്തരവിട്ടിരിക്കുന്നത്.
Comments