കാട്ടു തീ പടറന്നു പിടിച്ച വയനാടന്‍ വനമേഖലയില്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സന്ദര്‍ശനം നടത്തി. സംഭവം അന്വേഷിക്കുന്ന ഉന്നതഉദ്യോഗസ്ഥര്ക്കൊപ്പമാണ് മന്ത്രി വനമേഖലയില്‍ സന്ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ കല്പറ്റയിലത്തെിയ മന്ത്രി 8.30 ശേഷം തീപിടുത്തമുണ്ടായ മാനന്തവാടി, തിരുനെല്ലി ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം തോല്‍പ്പട്ടി, ബേഗൂര്‍ ഭാഗങ്ങളിലേക്കും പോയി.
കാട്ടുതീ സംബന്ധിച്ച് ഭരണപരവും നിയമപരവുമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. മനപൂര്‍വ്വം തീവെച്ചതെന്ന് കണ്ടത്തെിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments