നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ലഭിച്ച ക്ലീന്‍ ചിറ്റ് അംഗീകരിക്കാനാകില്ല. മോദി കള്ളപ്രചരണം നടത്തുകയാണെന്നും പിറ്റിഎക്ക് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ ആരോപിച്ചു.2009ല്‍ ഉണ്ടായ വിജയത്തെക്കാള്‍ മികച്ചതായിരിക്കും ഇത്തവണത്തേത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം ഉണ്ടാവുമെന്ന തരത്തില്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം അടക്കമുള്ളര്‍ പരോക്ഷമായി നടത്തിയ പ്രസ്താവനകളെ രാഹുല്‍ തള്ളി. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വെല്ലുവളി തന്നെയാണ്. എന്നാല്‍ അതില്‍ വിജയിക്കുക തന്നെ ചെയ്യും.
അതേസമയം എത്ര സീറ്റ് ലഭിക്കുമെന്ന് പറയാന്‍ രാഹുല്‍ തയ്യാറായില്ല. സീറ്റിന്റെ എണ്ണം പറയാന്‍ താന്‍ ജ്യോതിഷി അല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. അഭിപ്രായ സര്‍വേകളെല്ലാം തമാശയാണെന്നും രാഹുല്‍ പറഞ്ഞു.
Comments