കണ്ണൂര്‍ : സരിത എസ് നായരുടെ ആരോപണത്തിന് പിന്നില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ.ഇത്തരം നീക്കങ്ങളിലൂടെ തന്നെ അപമാനിക്കാം എന്നാല്‍ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ കഴിയില്ല. ബംഗാള്‍ മോഡല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച പിണറായിയുടെ പരാമര്‍ശത്തെക്കുറിച്ച് താന്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പകതീര്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ അകറ്റിനിര്‍ത്താനാണ് ശ്രമം.ഒരു സ്ത്രീയ്ക്കൊപ്പം പൊന്മുടിയിലേക്ക് പോയെന്ന ആരോപണം നേരത്തെ തനിക്കെതിരെ ഉന്നയിച്ചു. ജസീറയുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു. ടി പി ചന്ദ്രശേഖരന് എതിരെവരെ ലൈംഗിക ആരോപണം ഉന്നയിച്ചവരാണ് സി പി എമ്മുകാരെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
Comments