You are Here : Home / News Plus

ഒടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് അനുമതി

Text Size  

Story Dated: Friday, July 13, 2018 08:36 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കി. ഈ മാസം 19-ന് സര്‍വകക്ഷി സംഘവുമായി പ്രധാനമന്ത്രിയെ കാണാനാണ് മുഖ്യമന്ത്രിയ്ക്ക് അനുമതി കിട്ടിയിരിക്കുന്നത്. റേഷന്‍ വിതരണത്തിലെ പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള്‍ 19-ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി മുന്‍പാകെ അവതരിപ്പിക്കും. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയവും കൂടിക്കാഴ്ച്ചയില്‍ വിഷയമാക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊപ്പം ബിജെപിയടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളും സര്‍വകക്ഷി സംഘത്തില്‍ ഉണ്ടായേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.