You are Here : Home / News Plus

നമ്പി നാരായണന് നഷ്ടപരിഹാരം കൂട്ടി നൽകണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, July 10, 2018 12:02 hrs UTC

ഐഎസ്ആര്‍ഒ ചാരകേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം കൂട്ടി നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനൊപ്പം നമ്പി നാരായണന് നീതി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് വിധി പറയാൻ മാറ്റിവെച്ചു.

ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്‍ഞൻ നമ്പി നാരായണന സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നത വ്യക്തിത്വമുള്ള ശാസ്ത്രജ്‍ഞനെ അറസ്റ്റ് ചെയ്ത് സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തിയത് ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച കോടതി നമ്പി നാരായണന് നീതി കിട്ടണമെന്നും പറഞ്ഞു. നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നുതന്നെയല്ലേ ഈടാക്കേണ്ടതെന്നും കോടതി ചോദിച്ചു. നഷ്ടപരിഹാരം തങ്ങൾക്ക് നൽകാനാകില്ലെന്ന് പറഞ്ഞ സിബിഐ ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ചും കസ്റ്റഡി പീഡനത്തെ കുറിച്ചും വീണ്ടും അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസിൽ നമ്പി നാരായണന്‍റെ വാദങ്ങൾ അംഗീകരിച്ചുതന്നെയാണ് കേസ് വിധി പറയാൻ മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.