You are Here : Home / News Plus

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ചു

Text Size  

Story Dated: Tuesday, July 03, 2018 01:27 hrs UTC

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സര്‍വകലാശാലകളിലേയും അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകളിലും ഇവര്‍ക്കായി അധികമായ രണ്ട് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു അവസരം നല്‍കി അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് അധിക സീറ്റ് സൃഷ്ടിച്ച് ഉത്തരവായിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.