സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ആരറയോടെ ഗ്രൗണ്ട് ഫേ്ളാറിലെ ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടമോ ആളപായമോ ഇല്ല. കംപ്യൂട്ടര്‍ യു.പി.എസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് പുകയും തീയും ഉയര്‍ന്നത്. നേരിയ തോതിലെ തീപിടിത്തമാണ് ഉണ്ടായതെന്നും തീ നിയന്ത്രണവിധേയമാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ എ.കെ ശര്‍മ പറഞ്ഞു.
Comments