കേരളത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമോ ഭരണമാറ്റമോ ഉണ്ടാവില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആന്റണി. കേരളത്തിലെ നിഷ്പക്ഷ വോട്ടര്‍മാര്‍ സി.പി.എമ്മിനെ കൈവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ കിട്ടിയതില്‍ ഒരു സീറ്റ് എങ്കിലും യു.ഡി.എഫിന് കൂടുതല്‍ കിട്ടുമെന്ന് ആന്റണി ആവര്‍ത്തിച്ചു. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന തുരുത്തായി ശേഷിക്കുന്നത് കേരളമാണ്. ടി.പി വധത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സി.പി.എം കേരളത്തിലും ഇല്ലാതാകുമെന്നും ആന്റണി പറഞ്ഞു.
Comments