കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവാദം. മലയാള സിനിമയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന മലയാള സിനിമ എന്ന് മേളയുടെ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും അച്ചടിച്ചതാണ് വിവാദത്തിന് കാരണം. മലയാള സിനിമ 85 വര്‍ഷം പിന്നിടുന്ന സമയത്ത് മേളയില്‍ 75 വര്‍ഷം ആഘോഷിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രസ്താവന തിരുത്തിയില്ളെങ്കില്‍ തന്‍്റെ സിനിമയായ സെല്ലുലോയ്ഡ് മേളയില്‍ നിന്നും പിന്‍വലിക്കുമെന്ന് സംവിധായകന് കമല്‍ വ്യക്തമാക്കി. പ്രശ്നം ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വര്‍ഷം സംബന്ധിച്ച പിഴവ് തിരുത്തുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന് പറഞ്ഞു. ഇതൊരു ക്ളറിക്കല്‍ മിസ്റ്റേക്ക് മാത്രമാണെന്നാണ് പ്രിയദര്ശന്്റെ വിശദീകരണം.
Comments