വിവാഹ വെബ്സൈറ്റുകള്‍ വഴിയുളള തട്ടിപ്പുകള്‍ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്ന് വനിതാ കമീഷന്. ഗൗരവമുളള യാഥാര്‍ത്ഥ്യങ്ങള്‍ ഒളിച്ചു വെച്ചാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ വിവാഹബന്ധങ്ങള്‍ കണ്ടെത്തുന്നത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കും വിവാഹമോചിതര്ക്കുമായി ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍ നിലവിലുണ്ട്. എല്ലാം മോശമാണെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും എന്നാല്‍ ഇവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണോ എന്ന് അന്വേഷിക്കണമെന്നും കമീഷന് അഭിപ്രായപ്പെട്ടു.
Comments