സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും സംഘടനാ നേതാവുമായിരുന്ന എറണാകുളത്തെ എന്‍ എസ് ജയന്റെ മരണത്തില്‍ ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി. ജയന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 9 വര്‍ഷത്തെ സേവന കാലയളവ് ബാക്കിയുള്ളപ്പോഴാണ് ജയന്റെ മരണം. അതിനാല്‍ ജയന്റെ അനന്തരാവകാശികള്‍ക്ക് സ്റ്റേറ്റ് ബാങ്കില്‍ ആശ്രിത നിയമനം നല്കാന് ബാങ്ക് സന്നദ്ധമാകണം. അല്ലാത്ത പക്ഷം അതു നേടിയെടുക്കാന്‍ എസ്ബിഐയിലെ സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും ബിഇഎഫ്ഐ ആവശ്യപ്പെട്ടു.
Comments