You are Here : Home / News Plus

അടിയന്തര ധനസഹായം അപര്യാപ്‌തമെന്ന്‌ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍

Text Size  

Story Dated: Monday, August 13, 2018 11:48 hrs UTC

പ്രളയക്കെടുതിയില്‍ കേരളത്തിന്‌ കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം അപര്യാപ്‌തമെന്ന്‌ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. സംസ്ഥാനത്തിന്‌ ദുരന്ത നിവാരണ പാക്കേജ്‌ അനുവദിക്കണമെന്നും ലഭിച്ച തുക കൊണ്ട്‌ അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ധനസഹായം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ അനുകൂല നിലപാടുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലനുസരിച്ച്‌ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന്‌ ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞിരുന്നു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ്‌ മുഖ്യമന്ത്രി സമര്‍പ്പിച്ചത്‌. അടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന്‌ അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ്‌ മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക്‌ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്‌തതുമാണ്‌. ഒരേ സീസണില്‍ രണ്ടാംവട്ടമാണ്‌ കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്‌. ഇത്‌ കണക്കിലെടുത്ത്‌ നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.