You are Here : Home / News Plus

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാല്‍ പോലീസ് ബിഷപ്പ് ഹൗസില്‍ എത്തി

Text Size  

Story Dated: Monday, August 13, 2018 11:38 hrs UTC

കോട്ടയം:. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബിഷപ്പ് ഹൗസില്‍ എത്തിയത്. അന്വേഷണസംഘം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പഞ്ചാബ് പോലീസ് ഇവിടെ സുരക്ഷ ഒരുക്കിയിരുന്നു. പോലീസിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു എതിര്‍പ്പും ഉണ്ടായിട്ടുമില്ല. ആരോപണ വിധേയനും പരാതിക്കാരിയും തിരുവസ്ത്രം ധരിക്കുന്നവരാണ്. തങ്ങള്‍ ആര്‍ക്കും എതിരെ പറയുന്നില്ലെന്നാണ് ഇപ്പോള്‍ വിശ്വാസികളുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ കന്യാസ്ത്രീകളില്‍ നിന്നും വൈദികരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. വിശദമായ ഒരു ചോദ്യാവലിയും പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ബിഷപ്പ് കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയില്‍ ചില വൈരുദ്ധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പിന്റെ വിശ്വസ്തരായ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുംപുറം, എഫ്.എം.ജെ ജനറാള്‍ ഫാ. ആന്റണി മാടശേരി എന്നിവരില്‍ നിന്നും ഇന്ന് വിശദമായ മൊഴി എടുത്തിരുന്നു. അവസാനഘട്ടമെന്ന നിലയിലാണ് പോലീസ് ബിഷപ്പിലേക്ക് എത്തിയത്. അതേസമയം, ബിഷപ്പിന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കേടതി വ്യക്തമാക്കി. പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിക്കരുത്. അറസ്റ്റു വൈകി എന്നതുകൊണ്ട് അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ആണ് കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.