You are Here : Home / News Plus

എസ്‌ഐമാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും

Text Size  

Story Dated: Sunday, August 12, 2018 08:09 hrs UTC

കാര്യപ്രാപ്തിയും നിയമപരിജ്ഞാനവും ഉറപ്പാക്കാനായി എസ്‌ഐമാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും. പരീക്ഷ പാസ്സായെങ്കില്‍ മാത്രമേ സിഐ മാരായി സ്ഥാന കയറ്റം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ. ഡിജിപിയുടെ പരിഷ്കാരത്തിനെതിരെ പൊലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

വരാപ്പുഴ സംഭവവും തീയറ്റര്‍ പീഡ‍നവും മുതല്‍ കെവിന്‍ വധക്കേസ് വരെ സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലെല്ലാം എസ്‌ഐമാരുടെ പ്രായോഗിക പരിജ്ഞാനക്കുറവ് ചര്‍ച്ചയായിരുന്നു. ഇതിന്റെ പിന്നാലെയാണ് നിയമവും കാര്യക്ഷമതയും പഠിപ്പിക്കാന്‍ ഡിജിപിയുടെ പുത്തന്‍ ഉത്തരവ്. സിഐമാരായി സ്ഥാനക്കയറ്റം കാത്തിരിക്കുന്ന 268 എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനവും പരീക്ഷയും നടത്താനാണ് തീരുമാനം.

യോഗയും കായിക പരിശീലനവും കൂടാതെ നിയമം, ഫോറന്‍സിക്, സൈബര്‍ വിഷയങ്ങളിലാണ് നാല് ദിവസത്തെ പരിശീലനം. അതിന് ശേഷമുള്ള പരീക്ഷ ജയിച്ചാല്‍ മാത്രമെ സിഐ ആയിട്ടുള്ള സ്ഥാന കയറ്റം ആഭ്യന്തരവകുപ്പ് അംഗീകരിക്കുകയുള്ളൂ. ഈ മാസം അവസാനം പൊലീസ് അക്കാദമിയിലും ട്രെയിനിംഗ് കോളജിലുമായാണ് പരിശീലനം.

തോല്‍ക്കുന്നവര്‍ രണ്ടു മാസനത്തിനുള്ളില്‍ പരീക്ഷ വീണ്ടുമെഴുതണം. ആനുകൂല്യങ്ങളെയും തുടര്‍ന്നുള്ള സ്ഥാനകയറ്റത്തെയും വരെ ബാധിക്കാനിടയുള്ള പുതിയ നിര്‍ദ്ദേശത്തിനെതിരെ പൊലീസ് ഓഫീസര്‍മാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.